Quantcast

തൃശൂർ പൂരത്തിന് നാളെ കൊടിയേറും

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കി.

MediaOne Logo

Web Desk

  • Updated:

    2021-04-16 07:33:05.0

Published:

16 April 2021 7:26 AM GMT

തൃശൂർ പൂരത്തിന് നാളെ കൊടിയേറും
X

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും മറ്റ് എട്ടു ഘടകക്ഷേത്രങ്ങളിലുമാണ് നാളെ കാെടിയേറുന്നത്. ഇതോടെ തൃശുർ പൂരം ചടങ്ങുകൾക്കും തുടക്കമാകും.

ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ദേശക്കാർ ആദ്യ കാെടിക്കൂറ നാട്ടുക. പതിനാെന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടു മണിക്ക് പാറമേക്കാവിലും കാെടിയേറ്റ ചടങ്ങുകൾ നടക്കും. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ദേശക്കാരിൽ നിന്ന് ഇത്തവണ പൂരപ്പറ സ്വീകരിക്കില്ല.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കി. പാസുള്ളവരെ മാത്രമേ പൂരപറമ്പിൽ പ്രവേശിപ്പിക്കൂ. പാസ് ലഭിക്കാൻ കോവിഡ് ജാഗ്രത പോർട്ടലിലൂടെ അപേക്ഷിക്കാം. ഇതിനായി പ്രത്യേകം സംവിധാനമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് ഈ മാസം 20 മുതൽ അപേക്ഷിക്കാം. പൂരത്തിനെത്തുന്നവരുടെ പാസ്സ് പരിശോധന 47 കേന്ദ്രങ്ങളിലായി നടക്കും. രണ്ട് തവണ പരിശോധിച്ചശേഷമെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സുരക്ഷ ഉറപ്പാക്കാൻ 5000ത്തോളം പാേലീസുകാരെയും വിന്യസിക്കും.

TAGS :

Next Story