Quantcast

തൃശൂർ പൂരം നടത്തിപ്പ്: വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി വി.എൻ വാസവൻ

'പൂരം നടത്തിപ്പിൽ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും'

MediaOne Logo

Web Desk

  • Published:

    22 April 2026 9:54 AM IST

തൃശൂർ പൂരം നടത്തിപ്പ്: വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി വി.എൻ വാസവൻ
X

തൃശൂർ: തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്ന് നിരവധി പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ.യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി തന്നിട്ടുണ്ട്.എല്ലാവരുമായും കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

'പൂരം നടത്തിപ്പിൽ പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും. ആകെ വെടിക്കെട്ട് പുരയിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.ആകെ 14 പേരെ ആശുപത്രിയിൽ എത്തിച്ചു. ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് പോയി, രണ്ട് മൂന്നുപേർ രക്ഷപ്പെട്ടിട്ടുണ്ട്. അവർക്കും ആകെ എത്ര പേരുണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നില്ല. നിലവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും'- വി.എൻ വാസവൻ പറഞ്ഞു.

TAGS :

Next Story