Quantcast

'പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ല'; തൃശൂർ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി

എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നും മൊഴി

MediaOne Logo

Web Desk

  • Updated:

    2025-05-04 04:44:48.0

Published:

4 May 2025 8:28 AM IST

പല തവണ വിളിച്ചിട്ടും  ഫോണെടുത്തില്ല; തൃശൂർ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി
X

തൃശൂർ: പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചത്. പൂരം കലക്കലിൽ ഡിജിപി ഈ മാസം റിപ്പോർട്ട് നൽകും.

അതേസമയം,തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഇന്ന് നടക്കും. ചമയപ്രദർശനത്തിൻ്റെ ഉദ്ഘാടനം മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു സുരേഷ് ഗോപി എന്നിവർ ചേർന്ന് നിർവഹിക്കും.വൈകുന്നേരം 7 മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക.


TAGS :

Next Story