Quantcast

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു

സംഭവത്തിൽ വേലൂപ്പാടം ചിറ്റിലപ്പിള്ളി സ്വദേശി പ്രിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    1 Nov 2026 9:51 PM IST

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു
X

തൃശൂർ: വരന്തരപ്പിള്ളി വേലൂപ്പാടത്ത് ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെടിയേറ്റു. വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുണിനാണ് (43) എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്ത് വേലൂപ്പാടം ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയനെ (37) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വേലൂപ്പാടത്തുള്ള പ്രിയന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ പ്രിയന്റെ ബൈക്ക് ഓടിക്കാൻ അരുൺ ചോദിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.

ബൈക്ക് നൽകാൻ പ്രിയൻ വിസമ്മതിച്ചതോടെ പ്രകോപിതനായ അരുൺ ഇരുമ്പ് വടി കൊണ്ട് പ്രിയന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ പ്രിയൻ ഉടൻ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എയർഗൺ എടുത്ത് അരുണിന് നേരെ വെടിയുതിർക്കുകയായിരുന്നു.

TAGS :

Next Story