Quantcast

വയനാട് കേണിച്ചിറയിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

നാല് പശുക്കളെയും ഒരു ആടിനെയും കടുവ കൊലപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    23 Jun 2024 11:32 PM IST

Tiger attack wayanad
X

വയനാട്: വയനാട് കേണിച്ചിറയിൽ രണ്ട് പശുക്കളെയും ഒരു ആടിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. രാത്രി 11.05-ഓടെയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലായിരുന്നു.

നാല് ദിവസത്തിനുള്ള അഞ്ച് മൃഗങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്. കടുവയെ മയക്കുവെടി വെക്കാൻ വനംവകുപ്പ് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പശുക്കളെ കൊലപ്പെടുത്തിയ മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ തന്നെയാണ് ഇന്നും കടുവയെത്തിയത്. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചിരുന്നു.

TAGS :

Next Story