Quantcast

മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു

പിലാക്കാവിൽ നാട്ടുകാരുടെ പ്രതിഷേധം, മാനന്തവാടി റേഞ്ചറെ തടഞ്ഞുവെച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-14 12:32:44.0

Published:

14 Jan 2023 12:27 PM GMT

മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു
X

വയനാട്: മാനന്തവാടി പിലാക്കാവിൽ വീണ്ടും കടുവയുടെ ആക്രമണം. മേയാൻ വിട്ട പശുവിനെ കടുവ കൊന്നു. എസ്റ്റേറ്റിൽ മെയാൻ വിട്ട രണ്ടു വയസുള്ള പശുക്കിടാവാണ് ചത്തത്. ചാടി വീണ കടുവ പശുവിനെ കടിച്ചതായും നാട്ടുകാർ ബഹളം വെച്ചപ്പോൾ ഓടി പോയതായും ഉടമസ്ഥൻ ഉണ്ണി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഇതേ എസ്റ്റേറ്റിൽ കടുവയെ കണ്ടതായി നാട്ടുകാരും പറയുന്നുണ്ട്. വനമേഖലയോട് ചേർന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. അതേസമയം കടുവാ അക്രമണം നടന്നിട്ടും യുക്തമായ നടപടി സ്വീകരിക്കാത്തതിൽ പിലാക്കലിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. മാനന്തവാടി റൈഞ്ചറെ നാട്ടുകാർ തടഞ്ഞു വെച്ചു. എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയമാണ്. വനത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് പിലാക്കാവ് അതുകൊണ്ടുതന്നെ ഇടക്കിടക്ക് വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടെന്നും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിന് ഒരു പരിഹാരവും ഉണ്ടാക്കാൻ അധികാരികൾക്കാവുന്നില്ല എന്ന വാദമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.

അതേസമയം, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് കീഴ്‌പ്പെടുത്തി. ആറ് തവണയാണ് മയക്കുവെടി വെച്ചത്. മയങ്ങിവീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കർഷകനെ ആക്രമിച്ച കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.


TAGS :

Next Story