തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ചു; തലക്ക് പരിക്ക്
കൂട് കഴുകുന്നതിനിടെയാണ് ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ കടുവ, ജീവനക്കാരനെ ആക്രമിച്ചു. സൂപ്പര്‍വൈസറായ രാമചന്ദ്രന്റെ തലക്ക് പരിക്ക്. കൂട് കഴുകുന്നതിനിടെയാണ് സംഭവം. രാമചന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. എല്ലാ ദിവസവും സൂപ്പര്‍വൈസര്‍മാരാണ് കൂട് കഴുകാറുള്ളത്. ഇതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.
Next Story
Adjust Story Font
16

