Quantcast

വണ്ടിപ്പെരിയാറില്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

കടുവയെ ചികിത്സക്കായി തേക്കടിയിലെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകും

MediaOne Logo

Web Desk

  • Updated:

    2025-03-17 06:13:10.0

Published:

17 March 2025 11:37 AM IST

വണ്ടിപ്പെരിയാറില്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു
X

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. കടുവയെ ചികിത്സക്കായി തേക്കടിലെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകും. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലയത്തിനു സമീപം തേയില തോട്ടത്തിൽ വെച്ച് കടുവയെ കണ്ടത്. വെറ്റനറി ഡോ അനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവ മയക്കുവെടി വെച്ചത്.

വണ്ടിപ്പെരിയാറിനു സമീപമുള്ള അരണക്കല്ലിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു. പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്. കടുവക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്..

TAGS :

Next Story