Quantcast

നെല്ലിയാമ്പതിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുന്നു

കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമായാണ് പുലിയുടെ ജഡം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-04-15 06:39:15.0

Published:

15 April 2024 9:43 AM IST

leopard
X

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമായാണ് പുലിയുടെ ജഡം കണ്ടെത്തിയത്. തൊഴിലാളികളാണ് ജഡം ആദ്യമായി കണ്ടത്. വനം വകുപ്പ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കുള്ള നടപടികള്‍ തുടര്‍ന്നുണ്ടാകുമെന്നാണ് സൂചന.

നെല്ലിയാമ്പതി നിരന്തരം വന്യമൃഗ ശല്യമുള്ള പ്രദേശമാണ്. ഇതിനെ തുടര്‍ന്ന് പരാതികളും ഇവിടെ നിന്ന് ഉയരാറുണ്ട്.

TAGS :

Next Story