Quantcast

അട്ടപ്പാടി അഗളി ഗവൺമെന്റ് എൽപി സ്കൂൾ വളപ്പിൽ പുലി; പാർക്കിൽ ആടിന്റെ അവശിഷ്ടങ്ങൾ

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ

MediaOne Logo

Web Desk

  • Updated:

    2025-02-25 13:00:09.0

Published:

25 Feb 2025 4:23 PM IST

അട്ടപ്പാടി അഗളി ഗവൺമെന്റ് എൽപി സ്കൂൾ വളപ്പിൽ പുലി; പാർക്കിൽ ആടിന്റെ അവശിഷ്ടങ്ങൾ
X

പാലക്കാട്: അട്ടപ്പാടി അഗളി ഗവൺമെന്റ് എൽപി സ്കൂൾ വളപ്പിൽ പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ. ഇന്ന് രാവിലെ 8 മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. ഉടൻ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തുന്നതിനിടെ പ്രീ- പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

സ്കൂളിന് പുറക് വശം വനമാണ്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായാണ് നാട്ടുകാർ പറയുന്നത്. 500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ പട്ടാപ്പകൽ തന്നെ പുലി എത്തിയതോടെ വലിയ ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.

പുലിയെ പിടികൂടി തുടർ നടപടി എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. അതേസമയം കൂട് വെച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

TAGS :

Next Story