Quantcast

ഡൽഹിയിൽ ഉപരിപഠനത്തിന് പോയ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: തിരൂർ സ്വദേശി പിടിയിൽ

ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെ ഡൽഹി പൊലീസ് തിരൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    19 Feb 2024 4:41 PM IST

Tirur,police,delhipolice,raping Malayali student,latest malayalam news,മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച് സംഭവം,തിരൂര്‍ സ്വദേശി അറസ്റ്റില്‍
X

ന്യൂഡല്‍ഹി : ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ തിരൂർ പെരുന്തല്ലൂർ സ്വദേശി പിടിയിൽ. ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെ ഡൽഹി പൊലീസ് തിരൂരിലെത്തി അറസ്റ്റ് ചെയ്തു.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയുടെ ബർത്ത് ഡേ പാർട്ടിക്കെത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് കേസ്.


TAGS :

Next Story