Quantcast

'മലപ്പുറം ജില്ല വിഭജിക്കണം,പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം'; ആവശ്യവുമായി തിരൂർ സബ് കലക്ടർ

ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണമെന്നും ഫേസ്ബുക്ക് കുറിപ്പ്

MediaOne Logo

Web Desk

  • Published:

    10 May 2026 12:16 PM IST

മലപ്പുറം ജില്ല വിഭജിക്കണം,പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം; ആവശ്യവുമായി തിരൂർ സബ് കലക്ടർ
X

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. സാമൂഹ്യ മാധ്യമത്തിലാണ് സബ് കലക്ടർ അഭിപ്രായം പങ്ക് വെച്ചത്.വിഷയം പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണമെന്നും, ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണമെന്നും കുറിപ്പിൽ പറയുന്നു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള 'വിഷ് ലിസ്റ്റിലാണ്' അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

'മലപ്പുറം ജില്ല വിഭജിക്കുക, സാധ്യമെങ്കിൽ മറ്റ് വലിയ ജില്ലകളും. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഏഴ് നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ഉൾപ്പെടുന്നതാണ് ഒരു ജില്ലയുടെ അനുയോജ്യമായ വലിപ്പം. ഇതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെങ്കിലും, ഭരണപരമായ എളുപ്പത്തിനും പൊതുജന സൗകര്യങ്ങൾക്കും (പ്രത്യേകിച്ച് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന്) ഇത് വളരെ ഗുണകരമായ ഒരു നിക്ഷേപമായിരിക്കും." എന്നാണ് ദിലീപ് കെ.കൈനിക്കര പറയുന്നത്.

കൂടാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നും എല്‍പി തലത്തിനപ്പുറം മലയാളം മീഡിയം കൊണ്ടുപോകരുതെന്നും സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറയുന്നു.

തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത മൂന്ന് വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു wishlist പറഞ്ഞാൽ:

1) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR.

2) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.

3) നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.

4) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don't want to create new class differences on top of the existing ones.

5) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക.



TAGS :

Next Story