Quantcast

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യ പ്രതി ശ്യാംലാലിനെ പൊലീസ് കസ്റ്റയിലെടുത്തു

ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ നിന്നും ശ്യാംലാലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-12-31 02:05:27.0

Published:

31 Dec 2022 1:54 AM GMT

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യ പ്രതി ശ്യാംലാലിനെ പൊലീസ് കസ്റ്റയിലെടുത്തു
X

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍‌ പൊലീസ് പിടിയിലായി. ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ നിന്നും ശ്യാംലാലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇപ്പോള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഓഫീസിലാണ് ശ്യാം ലാലിനെ എത്തിച്ചിരിക്കുന്നത്.

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായി പൊലീസ് കാണുന്ന വ്യക്തിയാണ് ശ്യാംലാല്‍. ഇയാളാണ് വിവിധ ഏജന്‍റുമാര്‍ വഴി ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം വാങ്ങിയത്. തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏതാണ്ട് രണ്ടു കോടി രൂപയിലധികം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.



TAGS :

Next Story