Quantcast

രണ്ട് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ: സ്വർണവിലയിൽ ഇടിവ്

രണ്ട് ദിവസത്തിനിടെ പവന് ആയിരം രൂപയാണ് കുറവ് വന്നത്. ഇന്നലെ 400 രൂപയും ഇന്ന് 600 രൂപയുമാണ് കുറവ്.

MediaOne Logo

Web Desk

  • Published:

    7 July 2022 5:51 AM GMT

രണ്ട് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ: സ്വർണവിലയിൽ ഇടിവ്
X

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻകുറവ്. രണ്ട് ദിവസത്തിനിടെ പവന് ആയിരം രൂപയാണ് കുറവ് വന്നത്. ഇന്നലെ 400 രൂപയും ഇന്ന് 600 രൂപയുമാണ് കുറവ്. ഏറ്റവും പുതിയ വിലപ്രകാരം ഇന്ന് ഒരു പവൻ സ്വർണത്തിന് 37,480 രൂപയാണ്. ഗ്രാമിന് 75 രൂപ താഴ്ന്ന് 4,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ പൈസയാണിത്. ഈ മാസം തുടക്കത്തത്തിൽ 38280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂലൈ അഞ്ചിന് സ്വർണവില ഉയർന്നു 38,480ൽ എത്തി. ഈ മാസം രേഖപ്പെടുത്തിയ ഉയർന്ന നിരക്കായിരുന്നു അത്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റം പ്രതീക്ഷിക്കാം.




TAGS :

Next Story