Quantcast

ഉപയോഗിച്ച ശേഷം വൃത്തിയാക്കിയില്ല എന്നാരോപണം; പൂർണ്ണ ഗർഭിണിയെക്കൊണ്ട് ശുചിമുറി കഴുകിച്ചു

നിലമ്പൂർ ജില്ലാ ആശുപത്രിയിയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2022-07-22 10:47:04.0

Published:

22 July 2022 3:48 PM IST

ഉപയോഗിച്ച ശേഷം  വൃത്തിയാക്കിയില്ല എന്നാരോപണം; പൂർണ്ണ ഗർഭിണിയെക്കൊണ്ട് ശുചിമുറി കഴുകിച്ചു
X

മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂർണ്ണ ഗർഭിണിയെക്കൊണ്ട് ശൂചിമുറി കഴുകിച്ചതായി പരാതി. ഉപയോഗിച്ച ശേഷം ശുചിമുറി വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് നടപടിയെന്ന് അസം സ്വദേശി പറഞ്ഞു.

ഈ മാസം 20ാം തിയതിയാണ് അസം സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെയാണ് പ്രസവ തിയതി ഡോക്ടർമാർ അറിയിച്ചിരുന്നത്. പ്രസവവാർഡിലെ ശുചിമുറി ഉപയോഗിച്ച ശേഷം ഇവർ വൃത്തിയാക്കിയില്ല എന്ന് ആരോപിച്ച് യുവതിയെ കൊണ്ട് തന്നെ ശുചിമുറി കഴുകിച്ചു എന്നാണ് ഭർത്താവ് പരാതിയിൽ പറയുന്നത്.

മറ്റൊരാളാണ് ശുചിമുറി വൃത്തിയാക്കാതെ പോയത് എന്നും തങ്ങൾ അത് വൃത്തിയാക്കിയിരുന്നു എന്നും ഇയാൾ പറഞ്ഞു. ഇക്കാര്യം അറിയിച്ചിട്ടും ഫലമുണ്ടായില്ല. തങ്ങൾ തന്നെ അത് വൃത്തിയാക്കണമെന്ന് നിർബന്ധിച്ചു എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story