പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി
ഒരാഴ്ചക്കുള്ളിൽ ടോൾ പിരിവ് തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി. നിലവിൽ നടക്കുന്നത് ട്രയൽ റൺ മാത്രമാണ്. പണം വാങ്ങുന്നില്ല. ഒരാഴ്ചക്കുള്ളിൽ ടോൾ പിരിവ് തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.
പുതുവര്‍ഷ ദിനത്തിൽ ടോൾ പിരിവ് തുടങ്ങുമെന്ന് വാര്‍ത്തകളുടെ പശ്ചാത്തലത്തിൽ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെയും റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
Next Story
Adjust Story Font
16

