Quantcast

കോഴിക്കോട് ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും; തടയുമെന്ന് യുഡിഎഫ്

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലാണ് ഒളവണ്ണ ഭാഗത്ത് ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2026-01-15 03:00:01.0

Published:

15 Jan 2026 6:44 AM IST

കോഴിക്കോട് ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ  പിരിവ് തുടങ്ങും; തടയുമെന്ന് യുഡിഎഫ്
X

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും . ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടോൾ പിരിവിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ദേശീയപാത അധികൃതർ അറിയിച്ചു . അതേസമയം സർവീസ് റോഡിന്‍റെ പണി ഉൾപ്പെടെ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ടോൾ പിരിവ് തടയും.

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലാണ് ഒളവണ്ണ ഭാഗത്ത് ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നത് . ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 90 രൂപയും , ഇരു വശത്തേക്കും 135 രൂപയുമാണ് . മിനി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് 145 രൂപയും , ഇരുവശങ്ങളിലേക്ക് 215 രൂപയുമാണ് . ബസ് , ട്രക്ക് എന്നിങ്ങനെ വലിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 300 ഉം , ഇരു വശങ്ങളിലേക്കും 455 മാണ് .

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്ത് ഒരു മാത്രം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം . ഇത് കൂടാതെ ഇരു വശങ്ങളിലേക്കും 24 മണിക്കൂറിനുളളിൽ യാത്ര ചെയ്യുന്നവർക്ക് 25 ശതമാനമാണ് ഇളവുണ്ട് . ഒരു മാസം 50 യാത്രകൾ തുടർച്ചയായി ചെയ്താൽ 33 ശതമാനവും ഇളവുണ്ട് . എന്നാൽ ടോൾ പിരിവ് കോൺഗ്രസ് തടയും . പരിസര പ്രദേശങ്ങളിലുള്ളവരെ ടോളിൽ നിന്നും ഒഴിവാക്കണം , സർവീസ് റോഡിന്‍റെ പണിപൂർത്തിയാക്കണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോൺഗ്രസിന്‍റെ പ്രതിഷേധം.

അതിനിടെ പ്രദേശവാസികളുടെ പാസ് വിതരണം ചെയ്യുന്നതിൽ അവ്യക്തത ഉണ്ടായി . കഴിഞ്ഞ ദിവസം നൽകുമെന്ന് അറിയിച്ചെങ്കിലും , ടോൾ പിരിവ് തുടങ്ങിയ ശേഷമേ പാസ് നൽകു എന്നാണ് പിന്നീട് പ്രദേശവാസികളോട് അധികൃതർ അറിയിച്ചത് .



TAGS :

Next Story