Quantcast

ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദനം; ഓടുന്ന കാറിൽ റോഡിലൂടെ വലിച്ചിഴച്ചു

കുരീപ്പുഴ സ്വദേശി അരുണിനാണ് മർദനമേറ്റത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മർദിച്ചത്.

MediaOne Logo

Web Desk

  • Published:

    11 Aug 2022 5:12 PM IST

ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദനം; ഓടുന്ന കാറിൽ റോഡിലൂടെ വലിച്ചിഴച്ചു
X

കൊല്ലം: ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ ക്രൂര മർദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിനാണ് മർദനമേറ്റത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മർദിച്ചത്.

അരുണിനെ ഓടുന്ന കാറിൽ റോഡിലൂടെ ഏറെ ദൂരം പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് അരുൺ പറഞ്ഞു. ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎൽ 26 എഫ് 9397 എന്ന നമ്പറിലുള്ള കാറിലെത്തിയവരാണ് അക്രമം നടത്തിയത്.

TAGS :

Next Story