Quantcast

ടി.പി വധക്കേസ് ഒന്നാം പ്രതി എം.സി അനൂപിന് പരോൾ

20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-01-12 03:01:46.0

Published:

12 Jan 2026 8:30 AM IST

ടി.പി വധക്കേസ് ഒന്നാം പ്രതി എം.സി അനൂപിന് പരോൾ
X

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതിക്ക് പരോൾ. ഒന്നാം പ്രതി എം.സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്.

20 ദിവസത്തേക്കാണ് പരോൾ.നേരത്തെ പ്രതികളായ രജീഷ് , ഷാഫി , ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു.ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം.നേരത്തെ രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ടി.പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ടി.പി കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയില്‍ കഴിഞ്ഞമാസം കോടതി ചോദിച്ചിരുന്നു.ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു.എന്തുകൊണ്ടാണ് ടി.പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞിരുന്നു.


TAGS :

Next Story