Quantcast

റോഡില്‍ അഭ്യാസം കാട്ടുന്നവര്‍ ജാഗ്രതൈ; കേരള പൊലീസിന്‍റെ ഡ്രോണുകള്‍ പിന്നാലെയുണ്ട്

ചെന്നൈയിൽ നിന്ന് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഡ്രോൺ നിയന്ത്രിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    1 July 2023 1:11 AM GMT

drone
X

നിയമലംഘനം കണ്ടെത്താന്‍ കേരള പൊലീസിന്‍റെ ഡ്രോണ്‍

തിരുവനന്തപുരം: ഗതാഗത നിയമലംഘനകളിൽ നടപടികൾ കർശനമാക്കി കേരള പൊലീസ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരത്തെ് ഡ്രോൺ ഉപയോഗിക്കാനാണ് പൊലീസിന്‍റെ തീരുമാനം . ചെന്നൈയിൽ നിന്ന് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഡ്രോൺ നിയന്ത്രിക്കുന്നത്.

എഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് തലസ്ഥാനത്തെ പൊലീസിന്‍റെ തീരുമാനം . റോഡിൽ പറക്കുന്ന ഫ്രീക്കന്മാർക്ക് പുറകെ ഇനി കേരള പൊലീസിന്‍റെ ഡ്രോണും പറക്കും . ഡ്രോണിന്‍റെ പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചു. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരെയും വാഹനങ്ങളിൽ രൂപം മാറ്റം വരുത്തുന്നവരെയും മറ്റ് നിയമലംഘനങ്ങൾ നടത്തുന്നവരെയും ഉടനടി കൂടാനാണ് പൊലീസിന്‍റെ തീരുമാനം.

സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നവരെയും ചുവന്ന സിഗ്നലിൽ വാഹനം നിർത്താതെ പോകുന്നവരെയും ഗതാഗത തടസ്സം സൃഷ്ടിച്ച വാഹന പാർക്കിങ് നടത്തുന്നവരെയും പിടികൂടും. ചെന്നൈയിൽ നിന്നും പരിശീലനം നേടിയ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കാണ് ഡ്രോൺ പറത്തുന്നതിനുള്ള ചുമതല നൽകിയത്. നിലവിൽ ഒരു ഡ്രോൺ ക്യാമറയാണ് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിന് ലഭിച്ചത്. ഉടൻതന്നെ രണ്ടെണ്ണം കൂടി എത്തും.



TAGS :

Next Story