Quantcast

വിഴിഞ്ഞത്ത് ബസ്സിൽ നിന്ന് കൈ പുറത്തേക്കിട്ട യാത്രികന് ദാരുണാന്ത്യം

പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    31 Jan 2025 5:48 PM IST

Tragic end for a passenger who stuck his hand out of the bus
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബസ്സിൽ നിന്ന് കൈ പുറത്തേക്കിട്ട യാത്രികന് ദാരുണാന്ത്യം. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് ആണ് മരിച്ചത്. ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത ഇയാളുടെ കൈ വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു.

കൈ പൂർണമായും അറ്റുപോയതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം. വൈകിട്ട് പുളിങ്കുടി ജങ്ഷനിലായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ ബെഞ്ചിലാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS :

Next Story