Quantcast

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌ ദാരുണാന്ത്യം

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

MediaOne Logo

Web Desk

  • Updated:

    2026-04-21 11:14:58.0

Published:

21 April 2026 2:34 PM IST

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌ ദാരുണാന്ത്യം
X

ഇടുക്കി: വെള്ളത്തൂവലിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്.

നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ വന്നിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, തൃശൂർ വടക്കാഞ്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാക്കിനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ ആണ് മരിച്ചത്. ഇന്നലെ രാത്രിവാഴാനി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന അഖിലിനെ എതിർ ദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു.


TAGS :

Next Story