Quantcast

സംസ്ഥാനത്തെ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; അഞ്ച് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    22 May 2023 3:25 AM GMT

Train control in the state will continue today,സംസ്ഥാനത്തെ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും,latest malayalam news,train cancelled today
X

കോഴിക്കോട്: സംസ്ഥാനത്തെ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും.അഞ്ച് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസ് , നിലമ്പൂർ കൊച്ചുവേളി രാജ്യ റാണി, മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, നിലമ്പൂരിൽ നിന്നും ഷോർണൂരിലേക്കും തിരിച്ചുമുള്ള പാസഞ്ചർ ട്രെയിനുകൾ എന്നിവയാണ് പൂർണമായും റദ്ദാക്കിയത്. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്നാണ് നിയന്ത്രണം. മൂന്ന് ദിവസമായുള്ള നിയന്ത്രണം ഇന്ന് അവസാനിക്കും.


TAGS :

Next Story