Quantcast

പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്‌ജെൻഡറിന് ഏഴ് വർഷം തടവ് ശിക്ഷ

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സഞ്ജു സാംസണെയാണ് കഠിന തടവിന് ശിക്ഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-06 14:00:09.0

Published:

6 Feb 2023 12:24 PM GMT

POCSO Case, Trans woman
X

സഞ്ജു സാംസൺ

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡറിന് ഏഴ് വർഷം തടവ് ശിക്ഷ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സഞ്ജു സാംസണെയാണ് കഠിന തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

25,000 രൂപ പിഴയും അടക്കണം. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെന്‍ഡറെ പോക്സോ കേസില്‍ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു.

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ്ജെൻഡറായി (ട്രാൻസ് വുമൺ) മാറി. എന്നാല്‍ സംഭവ സമയത്തും ട്രാൻസ്ജെൻഡറായിരുന്നെന്നും ഷെഫിൻ എന്നായിരുന്നു പേരെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി ടെസ്റ്റ്(ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കുന്നതിനുള്ള പരിശോധന) പോലീസ് നടത്തി ഈ വാദം പൊളിക്കുകയായിരുന്നു.

Watch Video Report

TAGS :

Next Story