Quantcast

കടയിൽ ആർ.ടി.ഒ ഓഫീസ് രേഖകൾ: ക്രമക്കേട് കണ്ടെത്തിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ

ആർടിഒ ഉദ്യോഗസ്ഥർ ഒപ്പുവെച്ച രേഖകൾ ഓട്ടോ കൺസൾട്ടന്റ് സ്ഥാപനത്തിൽ നിന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം

MediaOne Logo

Web Desk

  • Published:

    16 Sept 2022 5:32 PM IST

കടയിൽ ആർ.ടി.ഒ ഓഫീസ് രേഖകൾ: ക്രമക്കേട് കണ്ടെത്തിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ
X

കോഴിക്കോട്: ചേവായൂർ ആർടിഓ ഓഫീസിനു മുമ്പിലെ കടയിൽ ആർ.ടി.ഒ ഓഫീസ് രേഖകൾ കണ്ടെത്തിയ സംഭവത്തിൽ ക്രമക്കേടുണ്ടായെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്. വിജിലൻസ് പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസിസ്റ്റന്റ് ട്രാൻസ്പോർട് കമ്മീഷണർ ആണ് അന്വേഷിക്കുക.

ആർടിഒ ഉദ്യോഗസ്ഥർ ഒപ്പുവെച്ച രേഖകൾ ഓട്ടോ കൺസൾട്ടന്റ് സ്ഥാപനത്തിൽ നിന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. ഒന്നര ലക്ഷം രൂപയും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇതെങ്ങനെ സംഭവിച്ചെന്നു അന്വേഷിക്കുമെന്നും ഇത്തരം ഏജൻസികൾക്ക് അനുമതിയില്ലെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Transport Commissioner said that there was an irregularity in the incident where the RTO office document was found in the shop.

TAGS :

Next Story