Quantcast

എംവിഡി ടിഡി സ്ക്വാഡില്‍ അഴിമതി ആരോപണ വിധേയർ; എട്ട് ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ നിർദേശം

മോട്ടോർ വാഹന വകുപ്പിലെ അഴിമതികൾ കണ്ടെത്താനുള്ള സ്‌ക്വാഡാണ് ടിഡി സ്ക്വാഡ്

MediaOne Logo

Web Desk

  • Updated:

    2026-06-03 04:36:19

Published:

3 Jun 2026 7:49 AM IST

എംവിഡി ടിഡി സ്ക്വാഡില്‍ അഴിമതി ആരോപണ വിധേയർ; എട്ട് ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ നിർദേശം
X

മലപ്പുറം: മോട്ടോർ വാഹന വകുപ്പിലെ അഴിമതികൾ കണ്ടെത്തുന്നതിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് ആയ ടിസി സ്ക്വാഡിലെ ഉദ്യോഗസ്ഥർക്കെതിരെ ഗതാഗത വകുപ്പ്.

മോട്ടോർ വാഹന വകുപ്പിലെ ഇന്‍റേണൽ വിജിലൻസ് സെല്ലായി പ്രവർത്തിക്കുന്ന സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ അഴിമതി ആരോപണവും വകുപ്പുതല നടപടികളും നേരിടുന്നവരാണ്. ഈ ഉദ്യോഗസ്ഥരുമായി സ്‌ക്വാഡ് പ്രവർത്തിക്കാൻ കഴിയില്ല. സ്‌ക്വാഡിലെ എട്ട് ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ ഗതാഗത വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ ക്രമക്കേടുകളും അഴിമതിക്കാരും കണ്ടെത്താൻ പ്രവർത്തിക്കുന്നതാണ് ഈ ആഭ്യന്തര വിജിലൻസ് വിഭാഗം. എന്നാൽ, സ്ക്വാഡ് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച പുതിയ ഉദ്യോഗസ്ഥരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് ഇതിൽ ഉൾപ്പെട്ട എട്ടുപേർ നേരത്തെ തന്നെ കടുത്ത അഴിമതി ആരോപണങ്ങളും വകുപ്പുതല നടപടികളും നേരിട്ടവരാണെന്ന് ഗതാഗത വകുപ്പ് കണ്ടെത്തിയത്.നേരത്തെ ടിസി സ്ക്വാഡ് എന്നറിയപ്പെട്ടിരുന്ന ഈ സംഘത്തിനെതിരെ മുൻപും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.


TAGS :

Next Story