വ്യാജ ഡീസല്‍ വാഹനാപകടത്തിന്‍റെ ആഘാതം വർധിപ്പിക്കുമെന്ന് ഗതാഗത വിദഗ്ധർ
അപകടമുണ്ടാകുമ്പോള്‍ വേഗത്തില്‍ വാഹനം തീ പിടിക്കാനും നിരവധി പേരുടെ മരണത്തിന് ഇടയാക്കാനും വ്യാജ ഡീസല്‍ ഉപയോഗം കാരണമാകും

വ്യാജ ഡീസല്‍ ഉപയോഗം വാഹന അപകടത്തിന്‍റെ ആഘാതവും വർധിപ്പിക്കുമെന്ന് ഗതാഗത വിദഗ്ധർ. വ്യാജ ഡീസല്‍ ഉപയോഗം നിർത്തലാക്കാന്‍ വിവിധ വകുപ്പുകളുടെ പരിശോധന ശക്തമാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. പാലക്കാടും തൃശൂരുമായി അടുത്തിടെ പിടികൂടിയത് ആയിരം ലിറ്ററിലധികം വ്യാജ ഡീസലാണ്.
വ്യാജ ഡീസല്‍ ഉപയോഗിക്കുന്നത് വാഹനാപകട സാധ്യത വർധിപ്പിക്കുമെന്നാണ് ഗതാഗത വിദഗ്ധരുടെ അഭിപ്രായം. അപകടമുണ്ടാകുമ്പോള്‍ വേഗത്തില്‍ വാഹനം തീ പിടിക്കാനും നിരവധി പേരുടെ മരണത്തിന് ഇടയാക്കാനും വ്യാജ ഡീസല്‍ ഉപയോഗം കാരണമാകും. 44 പേരുടെ മരണത്തിനിടയാക്കിയ പൂക്കിപ്പറമ്പ് അപകടത്തിലും വ്യാജ ഡീസല്‍ ഉപയോഗം സംശയിക്കപ്പെട്ടിരുന്നതായും വിദഗ്ധർ പറയുന്നു.
വ്യാജ ഡീസല്‍ ഉപയോഗം വർധിക്കുന്നതായ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.വ്യാജ ഡീസല്‍ നിർമാണവും വിതരണവും കണ്ടുകെട്ടാന്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും വിദഗ്ധർ നിർദേശിക്കുന്നുണ്ട്. കഴിഞ്ഞ മാസം തൃശൂരില്‍ നിന്ന് 500 ലിറ്ററും പാലക്കാട് നിന്ന് മൂന്ന് ബാരലും പിടികൂടിയിരുന്നു.
Adjust Story Font
16

