നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

'അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ല'

MediaOne Logo

Web Desk

  • Updated:

    2022-05-26 08:25:08.0

Published:

26 May 2022 8:25 AM GMT

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.മെയ് ഒമ്പതിലെ ഉത്തരവിലൂടെ ആവശ്യം കോടതി തള്ളിയത്.

എന്നാൽ കോടതി ഉത്തരവ് അറിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഉത്തരവ് കൈപ്പറ്റാത്തത് എന്തുകൊണ്ടെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് അയച്ചിരുന്നുവെന്നും വിചാരണ കോടതി അറിയിച്ചു. മുൻപ് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ടെന്നും അതില്‍ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി പറഞ്ഞു . അതേ സമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ മെയ് 31 ന് വാദം തുടരും.

അതേ സമയം ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. സർക്കാറിനെ വിശ്വസിക്കുകയാണെന്നും തന്റെ ആശങ്കകളാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി പങ്കുവെച്ചതെന്നും അതിജീവിത പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങൾ കൃത്യമായി ധരിപ്പിക്കാൻ സാധിച്ചതായും അതിജീവിത പ്രതികരിച്ചു.

TAGS :

Next Story