Quantcast

ഇടുക്കിയിൽ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

പീരുമേട് തോട്ടപുരയിൽ താമസിക്കുന്ന സീതയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-06-13 13:40:26.0

Published:

13 Jun 2025 4:18 PM IST

wild elephant kerala
X

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടപുരയിൽ താമസിക്കുന്ന സീതയാണ്(54) മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലെത്തിയപ്പോഴാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടാന ആക്രമണം രൂക്ഷമാകുന്നതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. പീരുമേട്ടിൽ സിപിഎമ്മിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു.



TAGS :

Next Story