Quantcast

വിശ്വനാഥന്റെ ദുരൂഹ മരണം: ഷർട്ട് കണ്ടെത്തി

ഷർട്ടിൽ ചെളി പുരണ്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം, പോക്കറ്റിൽ 140 രൂപയും കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

അര്‍ച്ചന പാറക്കല്‍ തമ്പി

  • Updated:

    2023-02-17 10:55:08.0

Published:

17 Feb 2023 10:49 AM GMT

Viswanathan death kozhikode
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിശ്വനാഥന്റെ ഷർട്ട് കണ്ടെത്തി. വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്നാണ് ഷർട്ട് കണ്ടെത്തിയത്.

ഷർട്ടിൽ ചെളി പുരണ്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പോക്കറ്റിൽ 140 രൂപയും കണ്ടെത്തിയിട്ടുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഷർട്ടിലില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ശേഷമേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകൂ. കേസിൽ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. മെഡിക്കൽ കോളജ് എസിപി കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുക. ആരൊക്കെയാണ് വിശ്വനാഥനെ തടഞ്ഞ് വച്ച് ചോദ്യം ചെയ്തത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. കേസന്വേഷണത്തിൽ നിർണായകമായ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഷർട്ട്.

TAGS :

Next Story