Quantcast

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്: എം. സ്വരാജ് നൽകിയ കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രിംകോടതി

കേസ് തുടരാമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കെ. ബാബുവിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.

MediaOne Logo

Web Desk

  • Updated:

    2023-09-12 09:13:16.0

Published:

12 Sept 2023 2:35 PM IST

Trippunithura election case supremecourt
X

ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രിംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബാബുവിനെ ഹരജി തള്ളിയ കോടതി കേസ് തുടരാൻ അനുമതി നൽകി.

കെ. ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് എതിർ സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം എം. സ്വരാജ് ഉയർത്തിയിരുന്നു.

TAGS :

Next Story