Quantcast

സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കമിട്ട് തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര; അണിനിരന്നത് എൺപതോളം കലാരൂപങ്ങൾ

മതനിരപേക്ഷതയുടെ അടയാളമാണ് അത്തച്ചമയമെന്ന് ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-20 08:08:16.0

Published:

20 Aug 2023 8:00 AM GMT

സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം, Onam 2023,tripunithura athachamayam ,Onam 2023,mammootty,
X

കൊച്ചി: സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം. തൃപ്പൂണിത്തുറയിലെ വർണ ശബളമായ അത്ത ചമയ ഘോഷ യാത്രയോടെയായിരുന്നു ഓണാഘോഷത്തിന് തുടക്കമായത്. ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തത്.

80 ഓളം കലാരൂപങ്ങളും 15 ലധികം നിശ്ചല ദൃശ്യങ്ങളും അകമ്പടിയായി താളമേള വാദ്യങ്ങളുമടക്കം തൃപ്പൂണിത്തുറ രാജ വീഥികളെ പല വിധ വർണങ്ങളും നയന മനോഹരമായ കാഴ്ചകളും കൊണ്ട് നിറയ്ക്കുന്നതയായിരുന്നു ഇത്തവണത്തെ അത്ത ചമയ ഘോഷയാത്ര.

കേരളത്തിന്‌ പുറമെ ഇതര സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ അണിനിരന്നതും കാണികളിൽ ആവേശം നിറച്ചു. രാവിലെ 10.30 ഓടെയാണ് അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ഘോഷയാത്ര ആരംഭിച്ചത്. മതനിരപേക്ഷതയുടെ അടയാളമാണ് അത്തച്ചമയമെന്ന് ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പറഞ്ഞു.


TAGS :

Next Story