Quantcast

ജിന്നയും സവര്‍ക്കറും നിരീശ്വരവാദികള്‍, യഥാര്‍ഥ വിശ്വാസി വര്‍ഗീയവാദിയാകില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്

ഭരണത്തിലേറാന്‍ സാധ്യതയുള്ള ഭൂരിപക്ഷ വര്‍ഗീയത കൂടുതല്‍ അപകടരമെന്നും എം.ബി രാജേഷ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Sep 2021 3:04 PM GMT

ജിന്നയും സവര്‍ക്കറും നിരീശ്വരവാദികള്‍, യഥാര്‍ഥ വിശ്വാസി വര്‍ഗീയവാദിയാകില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്
X

യഥാര്‍ഥ വിശ്വാസിക്ക് വര്‍ഗീയവാദിയാകാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. മതം അനുശാസിക്കുന്ന പ്രകാരം ജീവിക്കാത്തവരാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്തുണ്ട്. ഭരണത്തിലേറാന്‍ സാധ്യത ഭൂരിപക്ഷ വര്‍ഗീയത ആയതുകൊണ്ട്, അത് കൂടുതല്‍ അപകടകരമാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയത അപകടകരമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നത് ന്യൂനപക്ഷ വര്‍ഗീയതയാണ്. രണ്ടും പരസ്പരം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഒന്നുള്ളതു കൊണ്ടാണ് മറ്റത് ഉണ്ടാകുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.

മതവും വര്‍ഗീയതയും രണ്ടാണ്. മതവിശ്വാസിക്ക് വര്‍ഗീയവാദിയാകാന്‍ സാധിക്കില്ല. സവര്‍ക്കറോ ജിന്നയോ വിശ്വാസികളായിരുന്നില്ല. എന്നാല്‍ മതവിശ്വാസിയായിരുന്ന ഗാന്ധിജി വര്‍ഗീയവാദിയുമായിരുന്നില്ല.

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് സവര്‍ക്കറായിരുന്നു. 1937ല്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷ പ്രസംഗത്തിലാണ് സവര്‍ക്കര്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക രാഷ്ട്രമെന്ന വാദം മുന്നോട്ടുവെക്കുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. അത് ഏറ്റെടുക്കുകയായിരുന്നു ജിന്ന.

മതമല്ല, മതത്തിന്റെ രാഷ്ട്രീയവത്കരണമാണ് വര്‍ഗീയക്ക് കാരണം. അതുകൊണ്ടു തന്നെ മതത്തിന്റെ രാഷ്ട്രീയവത്കരണം അപകടകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.

TAGS :

Next Story