Quantcast

'സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ'; ദിലീപിനെ അനുകൂലിച്ച് ആലുവയിൽ ഫ്ലക്സുകൾ

ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-08-01 16:36:11.0

Published:

1 Aug 2022 8:36 PM IST

സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ; ദിലീപിനെ അനുകൂലിച്ച് ആലുവയിൽ ഫ്ലക്സുകൾ
X

ആലുവ: നടൻ ദിലീപിനെ അനുകൂലിച്ച് ആലുവയിലെങ്ങും ഫ്ലക്സ് ബോർഡുകൾ. ഫോർ റൈറ്റ്‌സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയുടേത് എന്ന് പരിചയപ്പെടുത്തിയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.

നടിയെ അക്രമിച്ച കേസിന്റെ അന്വേഷണത്തിൽ അപാകതയുണ്ടന്ന് ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഈ മാസം 17 ന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. തുടരന്വേഷണം നടത്തി സമർപിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിചാരണ കോടതി അടുത്ത ആറിന് ഹരജി പരിഗണിക്കാനിരിക്കുകയാണെന്നും ഹൈക്കോടതിയെ അറിയിച്ചു. തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

TAGS :

Next Story