Quantcast

ജനശതാബ്ദി എക്‌സ്പ്രസിൽ ടി.ടി.ഇക്ക് നേരെ ആക്രമണം; കണ്ണിന് പരിക്ക്

ആക്രമി ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ ടി.ടി.ഇ പെറ്റി അടച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-04-05 04:06:44.0

Published:

4 April 2024 12:01 PM IST

Janashadabdhi Express
X

തിരുവനന്തപുരം: ജനശതാശതാബ്ദി എക്‌സ്പ്രസിലെ ടി.ടി.ഇക്ക് നേരെ ആക്രമണം. ടി.ടി.ഇ ജയ്‌സണിന് നേരെയാണ് ഭിക്ഷക്കാരന്റെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഉടനെ ഇയാള്‍ ടി.ടി.ഇയുടെ കണ്ണിനു സമീപം മാന്തുകയായിരുന്നു.

അക്രമി ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ ടി.ടി.ഇ പെറ്റി അടച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. മൂന്ന് തവണ കണ്ണിന് മാന്തിയതായി ജയ്‌സണ്‍ പറഞ്ഞു. മൂന്നാമത്തെ ആക്രമണത്തില്‍ കണ്ണിന് താഴെ പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് റെയില്‍വേ കാറ്ററിംഗ് തൊഴിലാളികള്‍ അക്രമിയെ പിടിച്ച് മാറ്റുന്നതിനിടയില്‍ ഇയാള്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് ടി.ടി.ഇ എറണാംകുളത്തെ ആശുപത്രിയില്‍ നിന്ന് ഇഞ്ചക്ഷന്‍ എടുത്ത് നിരീക്ഷണത്തില്‍ തുടരുകയാണ്.

TAGS :

Next Story