കൊല്ലം കോർപ്പറേഷനില്‍ കലഹം; ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ച് സിപിഐ
മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതാണ് രാജിക്ക് കാരണം

കൊല്ലം: കൊല്ലത്ത് സിപിഎം- സിപിഐ ഭിന്നത രൂക്ഷം. കോർപ്പറേഷനിലെ സ്ഥാനങ്ങൾ സിപിഐ രാജിവെച്ചു.ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെയാണ് രാജിവെച്ചത്.
മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതാണ് രാജിക്ക് കാരണം. രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും രാജിവെച്ചിട്ടുണ്ട്.
സിപിഐക്ക് മേയർ സ്ഥാനം നൽകാന്‍, നിലവിലെ മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കും എന്നായിരുന്നു ഉഭയകക്ഷി ധാരണ. എന്നാല്‍ മേയർ സ്ഥാനം രാജിവെക്കാന്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്.
Next Story
Adjust Story Font
16

