Quantcast

ബൈക്ക് യാത്രയ്ക്കിടെ ടിവി കേബിൾ കഴുത്തില്‍ കുരുങ്ങി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് ജാവേദിന്റെ അപേക്ഷ

MediaOne Logo

Web Desk

  • Updated:

    2023-01-10 01:17:07.0

Published:

10 Jan 2023 1:11 AM GMT

ബൈക്ക് യാത്രയ്ക്കിടെ ടിവി കേബിൾ കഴുത്തില്‍ കുരുങ്ങി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X

പാലക്കാട് - മലപ്പുറം അതിർത്തിയായ തൂതയിൽ കേബിൾ കഴുത്തിൽ കുരുങ്ങി അപകടം. ടിവി കേബിൾ കുരുങ്ങി ബൈക്ക് മറിഞ്ഞ് പാലക്കാട് പേഴുംക്കര സ്വദേശി ജാവേദ് ഇഖ്ബാലിന് പരിക്കേറ്റു. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ജാവേദ് രക്ഷപ്പെട്ടത്.

ഗോവയിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് തൂതയിൽ വെച്ച് ജാവേദ് ഇഖ്ബാൽ അപകടത്തിൽ പെട്ടത്. റോഡിന് നടുവിലായി തൂങ്ങിക്കിടന്നിരുന്ന ടെലിവിഷൻ കേബിൾ കഴുത്തിൽ കുരുങ്ങിയാണ് ബൈക്ക് മറിഞ്ഞത്. കഴുത്തിൽ കുരുങ്ങിയ കേബിൾ പൊട്ടിയതിനാൽ ജീവൻ തിരിച്ചുകിട്ടി.

കഴുത്തിൽ മുറിവേറ്റ ജാവേദ് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തട്ടിയാണ് കേബിളുകൾ റോഡിന് നടുവിൽ തൂങ്ങിക്കിടക്കുന്നത്. മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് ജാവേദിന്‍റെ അപേക്ഷ.

TAGS :

Next Story