Quantcast

അറ്റകുറ്റപ്പണി; തിരുവനന്തപുരം സെന്‍ട്രല്‍-സൗത്ത് സെക്ഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

രണ്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

MediaOne Logo

Web Desk

  • Published:

    16 Nov 2026 7:47 PM IST

അറ്റകുറ്റപ്പണി; തിരുവനന്തപുരം സെന്‍ട്രല്‍-സൗത്ത് സെക്ഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
X

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍-തിരുവനന്തപുരം സൗത്ത് സെക്ഷനില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നും വെള്ളിയാഴ്ച (നവംബർ 20)യും ട്രെയിന്‍ സർവീസുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

രണ്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള സര്‍വീസ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല.

നവംബര്‍ 17, 21 തീയതികളില്‍ കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസിന് നിയന്ത്രണമുണ്ടാകും. ഈ ദിവസങ്ങളില്‍ കന്യാകുമാരി മുതല്‍ തിരുവനന്തപുരം വരെയുള്ള സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല.

ഇന്നും വെള്ളിയാഴ്ചയും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

TAGS :

Next Story