Quantcast

എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

ആളുകളിൽ നിന്ന് പണമായും സ്വർണമായും ഇവർ നിക്ഷേപം സ്വീകരിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-03-21 00:49:17.0

Published:

20 March 2025 10:27 PM IST

Two arrested for Jewellery investment fraud in Edappal
X

മലപ്പുറം: എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. ‌‌ജ്വല്ലറി ഉടമകളായ രണ്ടു പേർ അറസ്റ്റിൽ. ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൽ ലത്തീഫ് എന്നിവരാണ് പിടിയിലായത്.

ചങ്ങരംകുളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആളുകളിൽ നിന്ന് പണമായും സ്വർണമായും ഇവർ നിക്ഷേപം സ്വീകരിച്ചു. എടപ്പാളിലെ ദീമ ജ്വല്ലറിയിലാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നത്.

എടപ്പാൾ സ്വദേശികളായ രണ്ടു പേരിൽ നിന്ന് 1.3 കോടി തട്ടിയെടുത്തുന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

TAGS :

Next Story