Quantcast

പാലായില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍;എത്തിച്ചത് ട്രെയിൻ മാർഗം

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2024-03-07 05:51:11.0

Published:

7 March 2024 2:53 AM GMT

Two arrested with cannabis in Pala
X

കോട്ടയം: കോട്ടയം പാലായില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശികളായ ആരിഫ് അഹമ്മദ് (21), ട്യൂട്ടല്‍ (24) എന്നിവരാണ് പിടിയിലായത്.

പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് എത്തിച്ച ശേഷം ബസില്‍ പാലായില്‍ എത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ട്രെയിനില്‍ എ.സി കമ്പാര്‍ട്ട്‌മെന്റില്‍ നാളുകളായി ഇവര്‍ കഞ്ചാവ് കടത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ പ്രതികള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ലോക്‌സഭ തെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാണ്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


TAGS :

Next Story