Quantcast

മലപ്പുറത്ത് സ്കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് മരണം

സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം.

MediaOne Logo

Web Desk

  • Published:

    16 Sept 2024 2:25 PM IST

two dies in scooter accident malappuram
X

മലപ്പുറം: മമ്പാട് സ്കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നടുവക്കാട് ചീരക്കുഴിയിൽ സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരന്റെ മകൻ ധ്യാൻ ദേവ് എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. ഷിനോജും ഭാര്യയും മകനും സഹോദരന്റെ മകനും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടമാവുകയും ഇറക്കത്തിലേക്ക് പോയി അപകടമുണ്ടാവുകയുമായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഷിനോജും കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.


TAGS :

Next Story