Quantcast

പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് രണ്ട് കർണാടക സ്വദേശികൾ മരിച്ചു

കർണാടക സ്വദേശികളായ ലക്ഷ്മപ്പ, ബസയ്യ എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-11-21 13:49:40.0

Published:

21 Nov 2023 7:15 PM IST

Two Karnataka natives died when a wall collapsed while digging for a pipeline
X

കാസർകോട്: പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് രണ്ട് കർണാടക സ്വദേശികൾ മരിച്ചു. കാസർകോട് മാർക്കറ്റ് ജംഗ്ഷനിന് സമീപമാണ് അപകടം. കർണാടക സ്വദേശികളായ ലക്ഷ്മപ്പ, ബസയ്യ എന്നിവരാണ് മരിച്ചത്. അഗ്‌നിരക്ഷ സേനയെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈകുന്നേരം നാലുമണിയോടെയാണ് അപകടം. മതിലിനോട് ചേർന്നുള്ള സ്ഥലത്താണ് പൈപ്പലൈനിനായി കുഴിയെടുത്തിരുന്നത്. കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് കല്ലു മണ്ണും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇടുങ്ങിയ വഴിയായത് കൊണ്ട് രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാവുകയും ചെയ്തു.

TAGS :

Next Story