Quantcast

പത്തനംതിട്ടയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

അടൂർ ബൈപ്പാസിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചും അപകടമുണ്ടായി

MediaOne Logo

Web Desk

  • Published:

    18 April 2026 4:18 PM IST

പത്തനംതിട്ടയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
X

പത്തനംതിട്ട: കുമ്പഴയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വടശ്ശേരിക്കര സ്വദേശികളായ ജിൻസി സാലി, ഫിലിപ്പ് എന്നിവരാണ് മരിച്ചത്. കുമ്പള ഫെഡറൽ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്.

അടൂർ ബൈപ്പാസിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചും അപകടമുണ്ടായി. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇടിച്ച കാർ പുറകിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിലും ഇടിച്ചു.

TAGS :

Next Story