Quantcast

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷത്തോളം തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ

30 ഓളം പേർ തട്ടിപ്പിനിരയായെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    29 May 2023 4:07 PM IST

arrest,job frauds,two lakhs were extorted by offering job in the army; One person was arrested,സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷത്തോളം തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ
X

പ്രതി സന്തോഷ് കുമാര്‍ 

കൊച്ചി: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ കൊച്ചിയിൽ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

നെയ്യാർ ഡാം, മാവേലിക്കര, കായംകുളം,അടൂർ അടക്കമുള്ള പത്തിലധികം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. 30 ഓളം പേരാണ് ഇയാള്‍ക്കെതിരെ നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഒരാളിൽ നിന്ന് മാത്രം രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാൾ വാങ്ങിയിട്ടുള്ളത്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നും പൊലീസ് പറയുന്നു. മിലിറ്ററി ഇന്റലിജൻസും ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


TAGS :

Next Story