Quantcast

തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു

കക്ക വാരാൻ പോയപ്പോഴാണ് ഇരുവരും അപകടത്തിൽപെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-11-19 20:27:38.0

Published:

19 Nov 2022 4:28 PM GMT

തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു
X

മലപ്പുറം: തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു. കുഞ്ചിക്കടവ് സ്വദേശികളായ സൈനബ (54), റുഖിയ(60) എന്നിവരാണ് മരിച്ചത്. തിരൂർ പുറത്തൂരിൽ കക്ക വാരാൻ പോയപ്പോഴാണ് ഇരുവരും അപകടത്തിൽ പെട്ടത്.

വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരടങ്ങുന്ന സംഘമായിരുന്നു വള്ളത്തിൽ. രക്ഷപെടുത്തിയ നാലു പേരിൽ രണ്ടു പേരാണ് മരിച്ചത്. മറ്റു രണ്ട് പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേർക്കുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പൊലീസും നാട്ടുകാരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം.

TAGS :

Next Story