Quantcast

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-26 03:11:46.0

Published:

26 Jan 2026 7:19 AM IST

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
X

കൊല്ലം: കൊട്ടാരക്കരയിൽ നാല് യുവാക്കൾ സഞ്ചരിച്ച രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), കൊട്ടാരക്കര മൈലം സ്വദേശി സിദ്ദിവിനായക് (20) എന്നിവരാണ് മരിച്ചത്. ഇരു ദിശകളിൽ നിന്നും വന്ന ബുള്ളറ്റും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീ പിടിച്ചു. ബൈക്ക് ഓടിച്ചിരുന്ന അഭിഷേക് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ സിദ്ദി വിനായക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു.

ഗുരുതര പരുക്കേറ്റ നീലേശ്വരം സ്വദേശി ജീവൻ (21), ഇരുമ്പനങ്ങാട് സ്വദേശി ആദർശ് (20) എന്നിവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ദേശീയ പാതയിൽ കൊട്ടാരക്കര- കൊല്ലം റോഡിൽ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു അപകടം. അമിത വേഗതയാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നെടുമങ്ങാട് അമ്മയും മക്കളും സഞ്ചരിച്ച ഇരുചക്രവാഹനം കാറിലിടിച്ച് അമ്മ മരിച്ചു. അരുവിക്കര സ്വദേശി ഹസീന ആണ് മരിച്ചത്. കുട്ടികളെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ചു. ആലുമൂട് വച്ചാണ് അപകടം. രാവിലെ 5:30നായിരുന്നു സംഭവം. 30 യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



TAGS :

Next Story