Quantcast

കൃഷിയിടത്തിലേക്ക് മോട്ടോർ അടിക്കുന്നതിനിടെ ഷോക്കേറ്റു: അട്ടപ്പാടിയിൽ രണ്ടു പേർ മരിച്ചു

മഞ്ചിക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-30 03:12:43.0

Published:

30 March 2023 8:35 AM IST

Two people died of shock in Attapadi
X

അട്ടപ്പാടി: അട്ടപ്പാടിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മാത്യുവിന്റെ കൃഷിയിടത്തിലേക്ക് മോട്ടോർ അടിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. തകരാർ സംശയിച്ച് സർവീസ് വയർ വലിച്ചു കൊണ്ടു പോകുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

മാത്യുവിന്റെ സഹായിയാണ് രാജു. ഇരുവരും തല്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

TAGS :

Next Story