പാലക്കാട് രണ്ട് പേർ വെടിയേറ്റ് മരിച്ചു
മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരുതുംകാട് സ്വദേശി ബിനുവും നിതിനുമാണ് മരിച്ചത്. ബിനുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തി.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിനുവിന്‍റെ മൃതശരീരം കണ്ടെത്തിയതിന് സമീപത്ത് പ്രദേശവാസിയായ നിതിന്‍റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചുവെന്ന് നിതിൻ പറഞ്ഞിരുന്നതായി നിതിന്റെ അമ്മ ഷൈല പറഞ്ഞു. എന്താണ് മോശമായി പറഞ്ഞതെന്ന് മാത്രം നിതിൻ തന്നോട് പറഞ്ഞില്ല. നിതിൻ ഇന്ന് ജോലിക്കായി ഇന്റർവ്യൂവിന് പോകാൻ ഇരിക്കുകയായിരുന്നു. മകൻ കൊല്ലപ്പെട്ടു എന്നാണ് പിന്നീട് അറിയുന്നതെന്നും നിതിൻ്റെ അമ്മ ഷൈല കൂട്ടിച്ചേർത്തു.
Adjust Story Font
16

