രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരിൽ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ. രാഹുൽ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ ജോസും, റെക്‌സ് എന്നയാളുമാണ് അറസ്റ്റിലായത്. ബംഗളൂരിൽ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്.
രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
Next Story
Adjust Story Font
16

