Quantcast

മദ്യം വിലകുറച്ച് നൽകിയില്ല; ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2023-08-03 05:09:03.0

Published:

3 Aug 2023 9:51 AM IST

bar breaking case thrissur
X

തൃശൂർ: മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു. തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറാണ് തകർത്തത്. ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാൻ ഇവർ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാരുമായി തർക്കമായി. പിന്നീട് ബാറിൽ നിന്നു പുറത്തുപോയ ഇവർ ഇരുമ്പ് വടിയുമായി തിരികെ എത്തി ബാർ അടിച്ചു തകർത്തു. മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story